ഓണ്‍ലൈന്‍ തട്ടിപ്പ് വീണ്ടും;ഒടിപി കൈമാറിയ യുവാവിന് നഷ്ടമായത് 38000 രൂപ

ഓണ്‍ലൈന്‍ തട്ടിപ്പ് വീണ്ടും;ഒടിപി കൈമാറിയ യുവാവിന് നഷ്ടമായത് 38000 രൂപ

May 16, 2019 0 By Editor

കൊച്ചി: ബാങ്ക് അധികൃതര്‍ എന്ന വ്യാജേന ഫോണ്‍ കോള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തി 38000 രൂപ മോഷ്ടിച്ചതായി പരാതി. എറണാകുളം നെട്ടൂര്‍ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലെ പണമാണ് നഷ്ടമായത്. നെട്ടൂര്‍ തൗണ്ടയില്‍ ടി.പി ആന്റണിയുടെ മകന്‍ സജിത്താണ് പരാതി നല്‍കിയത്. ബാങ്കില്‍ നിന്നാണെന്ന വ്യാജേന സജിത്തിനെ ഫോണില്‍ വിളിച്ച് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പരിധി 40000 രൂപയില്‍ നിന്ന് ഒരു ലക്ഷം ആക്കി ഉയര്‍ത്തി തരാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. ഇതോടൊപ്പം കാര്‍ഡിന്റെ 16 അക്ക നമ്പര്‍ ഇവര്‍ ഫോണിലൂടെ പറഞ്ഞതോടെ സജിത് ഇത് വിശ്വസിക്കുകയും ഫോണില്‍ ലഭിച്ച ഒടിപി നമ്പര്‍ ഇവര്‍ക്ക് കൈമാറുകയും ചെയ്തു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പേടിഎം വഴി 2 തവണയായി 30000 രൂപക്കും 8000 രൂപക്കും സാധനങ്ങള്‍ വാങ്ങിയതായി എസ്എംഎസ് ലഭിച്ചതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ട കാര്യം സജിത് തിരിച്ചറിയുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഫോണില്‍ തട്ടിപ്പുകാര്‍ സംസാരിച്ചതെന്ന് സജിത് പറയുന്നു. തുടര്‍ന്ന് സൈബര്‍ പോലീസിനും പനങ്ങാട് പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.