ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം: ഏഴാംഘട്ടം വോട്ടെടുപ്പ് ഞായറാഴ്ച നടക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം: ഏഴാംഘട്ടം വോട്ടെടുപ്പ് ഞായറാഴ്ച നടക്കും

May 17, 2019 0 By Editor

ലോകസഭ തെരഞ്ഞടുപ്പിന്റെ  പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 7ാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 7 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 ലോകസഭ മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ പോളിംഗ്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്.

പഞ്ചാബ്- 13, ഉത്തര്‍പ്രദേശ്-13, ബംഗാള്‍-9, ബീഹാര്‍-8, മധ്യപ്രദേശ്-8, ഹിമാചല്‍ പ്രദേശ്-4, ജാർഖണ്ഡ്-3, ഛണ്ഡീഗഢ്-1 വീതം മണ്ഡലങ്ങളിലാണ് ഞായറാഴ്ച വിധിയെഴുതുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണാസിയില്‍ മറ്റേനാളാണ് വോട്ടെടുപ്പ്.
പ്രധാനമന്ത്രിയുള്‍പ്പെടെ 918 സ്ഥാനാര്‍ത്ഥികളാണ് ഏഴാംഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.