ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ നടൻ കമൽഹാസനെതിരെ ജനരോഷം ശക്തമാകുന്നു

ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ നടൻ കമൽഹാസനെതിരെ ജനരോഷം ശക്തമാകുന്നു

May 17, 2019 0 By Editor

ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ നടൻ കമൽഹാസനെതിരെ ജനരോഷം ശക്തമാകുന്നു . അറവാകുറിച്ചിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനെത്തിയ കമൽഹാസനു നേരെ ജനങ്ങൾ ചീമുട്ടയേറും,കല്ലേറും നടത്തി . തുടർന്ന് പ്രതിഷേധിച്ച ജനങ്ങളെ മക്കൾ നീതി മയ്യം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു .

ഇന്ന് രാവിലെ തിരുപ്പുറം കുന്ദ്രത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങൾ കമൽഹാസനെതിരെ ചെരിപ്പുകൾ എറിഞ്ഞിരുന്നു . ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നായിരുന്നു കമൽഹാസന്റെ വിവാദ പരാമർശം . മത വികാരത്തെ വ്രണപ്പെടുത്തും വിധത്തിൽ പ്രസ്താവന നടത്തിയ കമൽഹാസനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്