പി.സി.ജോർജ് എംഎൽഎയുടെ വീട്ടിലേയ്ക്ക് മുസ്ലീം യൂത്ത് ലീഗിന്റെ മാർച്ചും,കല്ലേറും

പി.സി.ജോർജ് എംഎൽഎയുടെ വീട്ടിലേയ്ക്ക് മുസ്ലീം യൂത്ത് ലീഗിന്റെ മാർച്ചും,കല്ലേറും

May 23, 2019 0 By Editor

കോട്ടയം : പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറ്. മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ഒടുവിലാണ് കല്ലേറുണ്ടായത് . പി സി ജോർജ്ജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്.പി.സി.ജോർജിന്റേതെന്ന പേരിൽ ശബ്ദസന്ദേശം സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കല്ലേറുണ്ടായപ്പോൾ പി.സി.ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ പി സിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം വ്യാജമാണെന്ന് മകൻ ഷോൺ ജോർജ് പറഞ്ഞു.