എടവണ്ണയില്‍ വീട് തകർന്ന് നാല് പേർ മരിച്ചു

മലപ്പുറം: എടവണ്ണ കുണ്ടുതോട് വീട് തകര്‍ന്ന് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേരും മരിച്ചു. അച്ഛനും അമ്മയും രണ്ടുമക്കളുമാണ് മരിച്ചത്. കുണ്ടുതോട് സ്വദേശിയും ചുമട്ടു തൊഴിലാളിയുമായ കുട്ടശ്ശേരി യൂനുസ് ബാബു (40) , ഭാര്യ മഞ്ചേരിയില്‍ പോര്‍ട്ടറായിരുന്ന മഞ്ചേരിയിലെ പരേതനായ ചെറാട്ടു തൊടി ഉമ്മര്‍ എന്നവരുടെ മകള്‍ നുസ്രത്ത്, മക്കളായ ഫാത്തിമ സന, ഷാനില്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.മൂന്ന് മണിക്ക് കുണ്ടുതോട് ജി എം എല്‍ പി സ്‌കൂളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story