Begin typing your search above and press return to search.
കൊവിഡ് 19; സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തു സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്നു ധനമന്ത്രി നിര്‍മല സീതാരാമന്. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക ഇളവുകള്‍ പ്രഖ്യാപിച്ചു.സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി,ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല.,കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതുദിവസമാക്കി.,ആദായ നികുതി റിട്ടേണ്‍ ജൂണ്‍ 30 വരെ നല്‍കാം.,ആധാര്‍- പാന്‍കാര്‍ഡ് ബന്ധിപ്പിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി.,ആദായ നികുതി വൈകുന്നതിനുള്ള പിഴ തുക കുറച്ചു.ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കും.
Next Story