കോവിഡ്;മുംബൈയില്‍ ഡോക്ടര്‍ മരിച്ചു; രാജ്യത്ത് മരണം 21

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 21 ആ​യി. മും​ബൈ ഹി​ന്ദു​ജ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 82കാ​ര​നാ​യ ഡോ​ക്ട​ര്‍ മ​രി​ച്ചു. ഇ​തോ​ടെ, മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ കോ​വി​ഡ് മ​ര​ണം ആ​റാ​യി.
ഡോ​ക്ട​റു​ടെ കൊ​ച്ചു​മ​ക​ന്‍ ക​ഴി​ഞ്ഞ 12ന് ​ല​ണ്ട​നി​ല്‍നി​ന്ന് തി​രി​ച്ചെ​ത്തി മും​ബൈ​യി​ലെ വീ​ട്ടി​ല്‍ സമ്പ​ര്‍ക്ക​വി​ല​ക്കി​ലാ​യി​രു​ന്നു. ഈ ​കു​ടും​ബ​ത്തി​ലെ ആ​റു​പേ​ര്‍ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ര്‍ണാ​ട​ക​യി​ലെ തു​മ​കൂ​രു​വി​ല്‍ 65 വ​യ​സ്സു​കാ​രി മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ഭി​ല്‍വാ​ര​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച 60കാ​ര​ന്‍ മ​രി​ച്ചു. ഹൃ​ദ​യ, വൃ​ക്ക സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ളെ തു​ട​ര്‍ന്നാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന​തി​നാ​ല്‍, കോ​വി​ഡ് മരണത്തിന്റെ പ​ട്ടി​ക​യി​ല്‍ ഇ​ത് ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ദ്ദേ​ഹ​ത്തിന്ടെ ര​ണ്ടു ബ​ന്ധു​ക്ക​ള്‍ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story