രാജ്യത്ത് 24 മണിക്കൂറിനിടെ 43 മരണം; പുതിയ 991രോഗികള്‍
ന്യൂഡല്‍ഹി:ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധയെ തുടർന്ന് 43 പേരാണ് മരിച്ചത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 ആയി ഉയര്‍ന്നു. 991 പേർക്ക് പുതിയതായി രോഗബാധയും സ്ഥിരീകരിച്ചു.ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 14,378 ആയി.
രാജ്യത്തെ കൊറോണ മരണനിരക്ക് 3.3 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. 75 വയസിന് മുകളില്‍ പ്രായമുള്ളവരാണ് രോഗം ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും. ഈ പ്രായക്കാരുടെ ഇടയില്‍ 42.2 ശതമാനമാണ് മരണനിരക്ക്.60 നും 75 നും ഇടയില്‍ പ്രായമായവരുടെ മരണനിരക്ക് 33.1 ശതമാനമാണ്. കൊറോണ മരണത്തില്‍ 75 ശതമാനവും 60 വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് സംഭവിച്ചത്.
12 സംസ്ഥാനങ്ങളിലായി 22 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കൊറോണ കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.