കോവിഡ്; സാമൂഹിക വ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം എന്ന അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനു ലോക്ക് ഡൗണിലൂടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് നന്നായി എന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ നീട്ടിയപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ പൊതു മാര്‍ഗനിര്‍ദേശങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ടാകും സംസ്ഥാനത്ത് ഇളവുകള്‍ വരുത്തുക. മാര്‍ഗനിര്‍ദ്ദേശം ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്ത് വലിയ പ്രവാസി സമൂഹം ഉണ്ട്. അവരുടെ നാട് കൂടിയാണിത്. അവരെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏര്‍പ്പെടുത്തണം. അവരെ കൊണ്ടുവരുമ്പോള്‍ രോഗ വ്യാപനം ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.