വയനാട് മേഖലയില്‍ കുരങ്ങ് പനി ഭീതി നിലനില്‍ക്കെ വീണ്ടും കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തി
മാനന്തവാടി; വയനാട് മേഖലയില്‍ കുരങ്ങ് പനി ഭീതി നിലനില്‍ക്കെ വീണ്ടും കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തി. ബേഗൂര്‍ റേഞ്ചിന് കീഴിലെ മാനന്തവാടി അമ്പുകുത്തി ഔഷധത്തോട്ടത്തിലാണ് ആണ് കുരങ്ങിനെ…
മാനന്തവാടി; വയനാട് മേഖലയില്‍ കുരങ്ങ് പനി ഭീതി നിലനില്‍ക്കെ വീണ്ടും കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തി. ബേഗൂര്‍ റേഞ്ചിന് കീഴിലെ മാനന്തവാടി അമ്പുകുത്തി ഔഷധത്തോട്ടത്തിലാണ് ആണ് കുരങ്ങിനെ…
മാനന്തവാടി; വയനാട് മേഖലയില്‍ കുരങ്ങ് പനി ഭീതി നിലനില്‍ക്കെ വീണ്ടും കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തി. ബേഗൂര്‍ റേഞ്ചിന് കീഴിലെ മാനന്തവാടി അമ്പുകുത്തി ഔഷധത്തോട്ടത്തിലാണ് ആണ് കുരങ്ങിനെ ചത്ത നിലയിലും മറ്റൊരു കുരങ്ങിനെ അവശ നിലയിലും കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.കുരങ്ങിന്റെജഡം പോസ്റ്റ് മോര്‍ട്ടം നടത്തി. ശരീരാവശിഷ്ടം പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പിന് കീഴിലെ വെക്ടര്‍ കണ്ട്രോള് യൂനിറ്റ് കുരങ്ങ് ചത്ത പ്രദേശത്തിന് 50 മീറ്റര്‍ ചുറ്റളവില്‍ ചെള്ള് നശീകരണ സ്പ്രേ തളിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഡി. എം. ഒ വ്യക്തമാക്കി.