വിഗിനോട് വിട പറയാന്‍ നേരമായി! കഷണ്ടിക്കു മരുന്നു കണ്ടുപിടിച്ചു

യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് കഷണ്ടി. പ്രായമേറുമ്പോള്‍ വന്നുചേര്‍ന്നേക്കാവുന്ന ഒന്നാണ് കഷണ്ടി. ഇത് നേരത്തെ എത്തിയാല്‍ ഉണ്ടാകാവുന്ന മാനസിക സംഘര്‍ഷവും ചെറുതല്ല. ചിലപ്പോള്‍ ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ക്ക് പോലും കഷണ്ടി തടസം സൃഷ്ടിച്ചേക്കാം. കഷണ്ടി മാറിക്കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെയാണ് പലരും ഗതികെട്ടിടായാലും വിഗ് വയ്ക്കുന്നതും.

അസ്ഥിരോഗത്തിനുള്ള മരുന്ന് കഷണ്ടിയുടെ ചികിത്സയ്ക്ക് ഫലപ്രദമെന്ന് കണ്ടെത്തല്‍. എല്ലുകള്‍ അസാധാരണമായി പൊടിയുന്ന ഓസ്റ്റിയോപെറോസിസ് രോഗത്തിന്ഡറെ ചികിത്സയ്ക്ക് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന മരുന്നാണ് way-316606. ഈ മരുന്ന് ഉപയോഗിക്കുന്നത് വഴി രോമവളര്‍ച്ച ആണ് പാര്‍ശ്വഫലമായി കണ്ടിരുന്നത് .ഇതില്‍ നിന്നും ആണ് കഷണ്ടിക്കുള്ള മരുന്നിലേക്ക് എത്തിയത് എന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകസംഘ0 പറയുന്നു. ജേണല്‍ പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ് ബയോളജിയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.

ആറ് ദിവസം കൊണ്ട് രോമകൂപങ്ങള്‍ രണ്ടുമില്ലിമീറ്റര്‍ വളരുമെന്ന നിരീക്ഷണത്തിലാണ് പരീക്ഷണം എത്തിച്ചേര്‍ന്നത്. മുടിയുടെ വളര്‍ച്ചയ്ക് തടസം നില്‍ക്കുന്ന പ്രോട്ടീനെ തടഞ്ഞാണ് ഓസ്റ്റിയോപെറോസിസ് ഭേദമാക്കുന്നത്. കഷണ്ടി ബാധിച്ച 40 ഓളം ആളുകളുടെ രോമകൂപങ്ങളിലാണ് പരീക്ഷണം നടത്തിയത്.

അത്ഭുതകരമായ ഫലമാണ് മരുന്ന് നല്‍കിയതെന്ന് എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. തലമുടി കൊഴിയുന്നവരിലും കഷണ്ടിക്കാരിലും നേരിട്ട് ഉപയോഗിക്കുന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് മരുന്നുകള്‍ മാത്രമാണ് കഷണ്ടിയുടെ ചികിത്സയ്ക്കായി നിലവില്‍ ഉപയോഗിക്കുന്നത്. വലിയ പാര്‍ശ്വഫലങ്ങളുള്ള അവയാകട്ടെ മുടിവളരാന്‍ അത്ര ഫലപ്രദമല്ലതാനും അതുകൊണ്ടുതന്നെ ശസ്ത്രക്രിയയിലൂടെ മുടി വെച്ചുപിടിപ്പിക്കുന്ന ചികിത്സാരീതിയാണ് പ്രചാരത്തിലുള്ളതും. എന്തുകൊണ്ടും കഷണ്ടിക്ക് ഒരു ഉത്തമ പരിഹാരവുമായി ആണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകസംഘ0 എത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *