Begin typing your search above and press return to search.
സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് കോഴിക്കോട് കക്കോടിയില്‍ സ്വകാര്യബസ് ഡ്രൈവര്‍ ജീവനൊടുക്കി
കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോയി ബസാര്‍ സ്വദേശിയായ സന്തോഷാണ് മരിച്ചത്. കോട്ടൂപ്പാടം - മാനാഞ്ചിറ റൂട്ടില്‍ ഓടുന്ന പ്രീതി ബസില്‍ ഡ്രൈവറായിരുന്നു. രണ്ടര മാസത്തിലേറെയായി പണി ഇല്ലാതായതോടെ മനപ്രയാസത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ബസ് ചാര്‍ജ് കൂട്ടിയതിനെ തുടര്‍ന്ന് രണ്ട് ദിവസം സര്‍വീസ് നടത്തിയെങ്കിലും നഷ്ടം സഹിക്കാതെ ആയപ്പോള്‍ മുതലാളിമാര്‍ സര്‍വീസ് നിര്‍ത്തി. ഈ ദിവസങ്ങളില്‍ സന്തോഷ് ജോലിക്ക് പോയിരുന്നു. സന്തോഷിന് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതിനാലുമാണ് ആത്മഹത്യയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. രണ്ട് കുട്ടികളുമുണ്ട്.
Next Story