കർണ്ണാടക സര്‍ക്കാര്‍ രൂപീകരണം ;കോൺഗ്രസിനെ മുന്നില്‍നിന്ന് നയിക്കേണ്ട രാഹുൽ ഗാന്ധി എവിടെ ? ഉത്തരമില്ലാതെ നേതാക്കളും

ബാംഗ്ലൂർ : കർണ്ണാടക സര്‍ക്കാര്‍ രൂപീകരണം ;കോൺഗ്രസിനെ മുന്നില്‍നിന്ന് നയിക്കേണ്ട രാഹുൽ ഗാന്ധി എവിടെ ? കര്‍ണാടകയില്‍ രാഹുലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഫലത്തിന് പിന്നാലെ രാഷ്ട്രീയ നാടകങ്ങളും ആരംഭിച്ചു. മുന്നില്‍നിന്ന് നയിക്കേണ്ട നേതാവിനെ കോണ്‍ഗ്രസ് പാളയത്തില്‍ കാണാനില്ല എന്നാണ് അടക്കം പറച്ചിൽ. രണ്ട് ദിവസമായി മാധ്യമങ്ങളുടെയും പ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വിയര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് രാഹുലിനെ കാണാതായത്. അണിയറ നീക്കങ്ങളും സഖ്യചര്‍ച്ചകളുമായി ദേശീയ രാഷ്ട്രീയം കര്‍ണാടകയിലേക്ക് ചുരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചിത്രത്തിലേയില്ല. അസാനിധ്യം വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നുമില്ല.ജെഡിഎസ്സുമായി സഖ്യചര്‍ച്ചകള്‍ നടത്തിയത് സോണിയയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുലാം നബി ആസാദാണ് കര്‍ണാടകയില്‍ കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *