തിയറ്റര്‍ പീഡനം: ഹാര്‍ഡ് ഡിസ്‌കും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കോടതിക്ക് കൈമാറി

May 17, 2018 0 By Editor

എടപ്പാള്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയറ്ററില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഹാര്‍ഡ് ഡിസ്‌കും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കോടതിക്ക് കൈമാറി. ഇവ അടുത്ത ദിവസം ഫെ!ാറന്‍സിക് ലാബിലേക്ക് അയച്ച് വിശദ പരിശോധന നടത്തും. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിത്. മഞ്ചേരി പോക്‌സോ സെഷന്‍സ് കോടതിയിലാണ് അന്വേഷണച്ചുമതലയുള്ള ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസ് ഇന്നലെ ഇവ സമര്‍പ്പിച്ചത്. ആദ്യഘട്ട അന്വേഷണം ഇതിനോടകം പൂര്‍ത്തീകരിച്ചു.

പിടിയിലായ പ്രതികള്‍, സസ്‌പെന്‍ഷനിലായ എസ്‌ഐ, ചങ്ങരംകുളം സ്റ്റേഷനിലെ മറ്റു പെ!ാലീസുകാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍, തിയറ്റര്‍ ഉടമ, ജീവനക്കാര്‍ എന്നിവരില്‍നിന്നു വിശദമായ മെ!ാഴിയെടുത്തിരുന്നു. ഇവ ക്രോഡീകരിച്ച് ആരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തി അടുത്ത ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. അതേസമയം, സസ്‌പെന്‍ഷനിലായ എസ്‌ഐയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അന്വേഷണം പൂര്‍ത്തിയാക്കി ഇദ്ദേഹം ഡിജിപിക്കു റിപ്പോര്‍ട്ട് കൈമാറും. ഇതിനുശേഷം മാത്രമേ എസ്‌ഐക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കൂ. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ച സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരും അന്വേഷണമാരംഭിച്ചു. റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി തൃത്താല സ്വദേശി മെ!ായ്തീന്‍കുട്ടി, രണ്ടാംപ്രതിയായ പെണ്‍കുട്ടിയുടെ മാതാവ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നില്ലെന്നും ഡിവൈഎസ്പി അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലും തിയറ്ററില്‍ കെ!ാണ്ടുപോയി തെളിവെടുപ്പും വേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.