Begin typing your search above and press return to search.
കോഴിക്കോട് ക്വാറന്റൈന് കേന്ദ്രത്തില്‍ പ്രവാസിക്ക് കുത്തേറ്റത് കള്ളക്കഥയെന്ന് പൊലീസ്
കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് ക്വാറന്റൈന് കേന്ദ്രത്തില്‍ പ്രവാസിക്ക് കുത്തേറ്റത് കള്ളക്കഥയെന്ന് പൊലീസ്. വാര്‍ത്തയില്‍ ഇടംപിടിക്കാനായി പരാതിക്കാരന് സ്വയം കുത്തി പരിക്കേല്‍പിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. വടകര വില്യാപ്പള്ളിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ലിജീഷാണ് മുഖംമൂടി ധരിച്ചെത്തിയ ആള് കുത്തി പരിക്കേല്‍പ്പിച്ചെന്ന് ഇന്നലെ പരാതി നല്‍കിയത്. രാത്രി മുഖംമൂടി ധരിച്ചെത്തിയ ആള് വാതില്‍ ചവിട്ടിത്തുറന്ന് കുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.
Next Story