അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം

May 18, 2018 0 By Editor

കോഴിക്കോട്: കിര്‍ത്താഡ്‌സ് എത്‌നോലോജിക്കല്‍ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം ഇന്ന് രാവിലെ പത്തു മുതല്‍ വൈകുന്നേരം ഏഴുവരെ കെപി. കേശവമേനോന്‍ ഹാളില്‍ നടക്കും. മ്യൂസിയം കേവലം വസ്തുപ്രദര്‍ശന ഇടമല്ലെന്നും വിജ്ഞാനത്തിന്റെയും ചരിത്രപൈതൃകങ്ങളുടെയും ഇടമാണെന്നും ബോധ്യപ്പെടുത്തുകയാണ് അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കിര്‍ത്താഡ്‌സ് എത്‌നോലോജിക്കല്‍ മ്യൂസിയത്തിലെ അംഗമായ ഇന്ദുമേനോന്‍ പറഞ്ഞു.

ഡോ.സുബ്രമണ്യ നായിഡു(നരവംശ ശാസ്ത്രജ്ഞന്‍ ), കാളന്‍ ജീര്‍ഗിള്‍(ഗോത്ര ലോഹപ്പണികള്‍) .കേളു(നായാട്ട്,അഭിനയം), ചെറുവയല്‍ രാമന്‍ (സുസ്ഥിരകൃഷി), അനീസ് കെ. മാപ്പിള (ഡോക്യുമെന്റേഷന്‍ ),  എം.ആര്‍.രേണുകുമാര്‍ (സാഹിത്യം), അജി കൊളോണിയ (ഫോട്ടോഗ്രഫി)  എന്നിവരെ ആദരിക്കും. ഇതിനു പുറമേ കിര്‍ത്താഡ്‌സ് പുസ്തകങ്ങളുടെയും ന്യൂസ് ലെറ്റെറിന്റെയും പ്രകാശനം, ആദികലാപരിപാടികളില്‍ ഗോത്രവര്‍ഗമായ പളിയ നൃത്തം,സ്‌കൂള്‍ കോളജ് തലങ്ങളിലെ കുട്ടികള്‍ക്ക് പ്രബന്ധമത്സരം എന്നിവ ഉണ്ടാകും.