ഫിഫ ലോക റാങ്കിംങ്: 97ാം സ്ഥാനത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ഫിഫ ലോക റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍…
ന്യൂഡല്‍ഹി: ഫിഫ ലോക റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍…
ന്യൂഡല്‍ഹി: ഫിഫ ലോക റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ 97-ാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.
മാര്‍ച്ചില്‍ 99-ാം റാങ്കിലെത്തിയ ഇന്ത്യ ഏപ്രിലില്‍ അത് മെച്ചപ്പെടുത്തി 97-ലെത്തി. മേയില്‍ ഈ റാങ്കില്‍ തന്നെ തുടരുകയാണ്. ഈ വര്‍ഷം ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്.
ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനോടായിരുന്നു മത്സരം. തോല്‍വിയറിയാത്ത തുടര്‍ച്ചയായ 13 മത്സരത്തിന് ശേഷം ഈ മത്സരത്തില്‍ ഇന്ത്യ 2-1 ന് പരാജയപ്പെട്ടു. അതേ സമയം ഈ തോല്‍വി ഫിഫ റാങ്കിങ്ങില്‍ പ്രതിഫലിച്ചിട്ടില്ല.
ലോക ചാമ്പ്യന്‍മാരായ ജര്‍മനിയാണ് ഫിഫ റാങിങ്ങില്‍ ഒന്നാമത്. ബ്രസീല്‍ രണ്ടാമതും ബെല്‍ജിയം മൂന്നാം സ്ഥാനത്തുമാണ്. അര്‍ജന്റീന അഞ്ചാം സ്ഥാനത്താണുള്ളത്.