കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍ നാളെ മുതല്‍

May 20, 2018 0 By Editor

കോഴിക്കോട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കോഴിക്കോട് സബ് സെന്ററില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന ടാലന്റ് ഡെവലപ്‌മെന്റ് , സിവില്‍ ഫൗണ്ടേഷന്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 21 ന് ആരംഭിക്കും.

ജൂണ്‍ ആറിന് വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കോഴിക്കോട് സബ് സെന്ററില്‍ ഫോം നല്‍കിയിട്ടുളളവരും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ജൂണ്‍ ഒമ്പതിന് രാവിലെ 11 മണി മുതല്‍ 12.30 നടത്തുന്ന എഴുത്തു പരീക്ഷയ്ക്ക് ഹാജരാകണം. ക്ലാസുകള്‍ 17 ന് ആരംഭിക്കും. ഫോണ്‍ : 04952386400.