ഗാന്ധിജയന്തി: ഇന്ത്യന്‍ റെയില്‍വെ ശുദ്ധ സസ്യാഹാര ദിനമായി ആചരിക്കും

May 22, 2018 0 By Editor

ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ട് ഇനി ശുചിത്വദിനം മാത്രമല്ല ഇന്ത്യന്‍ റെയില്‍വേക്ക് ശുദ്ധ സസ്യാഹാര ദിനം കൂടിയാകുന്നു. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി റെയില്‍വേ, ഗാന്ധി ജയന്തി ദിനം സസ്യാഹാര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടിന് റെയില്‍വേയില്‍ സസ്യാഹാരം മാത്രം വിതരണം ചെയ്താല്‍ മതിയെന്ന് വ്യക്തമാക്കി റെയില്‍വേ ബോര്‍ഡ് എല്ലാ സോണുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു.

2018, ’19, ’20 എന്നീ വര്‍ഷങ്ങളിലാണ് ഒക്േടാബര്‍ രണ്ട് റെയില്‍വേ സസ്യാഹാര ദിനമായി ആചരിക്കുന്നത്. സസ്യഹാരത്തിെന്റ പ്രമുഖ പ്രചാരകനായിരുന്നു മഹാത്മ ഗാന്ധിയെന്നും അതിനാലാണ് അദ്ദേഹം ജനിച്ച ദിവസം സസ്യാഹാര ദിനമായി ആചരിക്കുന്നതെന്നും റെയില്‍വേ വിശദീകരിക്കുന്നു.

ദണ്ഡിയാത്രയെ അനുസ്മരിച്ച് മാര്‍ച്ച് 12 മുതല്‍ സബര്‍മതി സ്റ്റേഷനില്‍നിന്ന് ഉപ്പ് ചാക്കുകള്‍ സംഭരിച്ച പ്രത്യേക ട്രെയിനുകള്‍ ‘സ്വച്ഛത എക്‌സ്പ്രസ്’ എന്ന പേരില്‍ ഗാന്ധിയുടെ സമരങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്രതിരിക്കും. കൂടാതെ, ഗാന്ധിജിയുടെ ചിത്രം പതിഞ്ഞ ടിക്കറ്റായിരിക്കും ഒക്ടോബര്‍ രണ്ടിന് റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുക. അതോടൊപ്പം സ്റ്റേഷനുകളിെല ചുമരുകളില്‍ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിെന്റ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കേന്ദ്ര സാംസ്‌കരിക മന്ത്രാലയം രൂപകല്‍പന ചെയ്ത പ്രേത്യക ലോേഗാ ട്രെയിനുകളുടെ ബോഗികളില്‍ പതിക്കാനും റെയില്‍വേക്ക് പദ്ധതിയുണ്ട്.