പച്ചമാങ്ങ സര്‍ബത്ത്

പച്ചമാങ്ങ സര്‍ബത്ത്

May 25, 2018 0 By Editor

പഴുത്ത മാങ്ങയെ എങ്ങനെ ജ്യൂസും ഷെയ്ക്കും ആക്കണമെന്ന് നമ്മളെ ആരും പഠിപ്പിക്കേണ്ട. പക്ഷേ പച്ചമാങ്ങകൊണ്ട് അച്ചാറിടാനെ മലയാളിക്ക് അറിയൂ. കൂടിപ്പോയാല്‍ വല്ല മീന്‍ കറിയിലും അരിഞ്ഞിടും. എന്നാല്‍ പച്ചമാങ്ങ കൊണ്ട് നല്ല കിടിലന്‍ സര്‍ബത്തുണ്ടാക്കാം. മാവില്‍ ഇനി വല്ല മാങ്ങയും പഴുക്കാന്‍ ബാക്കിയുണ്ടേല്‍ സര്‍ബത്താക്കിക്കോളൂ..

ചേരുവകള്‍

പച്ചമാങ്ങ 350 ഗ്രാം
വെള്ളം നാല് കപ്പ്
പഞ്ചസാര മുക്കാല്‍ കപ്പ്
ജീരകം പൊടിച്ചത്ഒന്നര ടീസ്പൂണ്‍
കുരുമുളക് പൊടിച്ചത്കാല്‍ ടീസ്പൂണ്‍
ഇന്തുപ്പ് ഒരു ടീസ്പൂണ്‍
പുതിനയില 30 ഇലകള്‍
തയ്യാറാക്കുന്ന വിധം

മാങ്ങയുടെ തൊലി കളഞ്ഞ് ചെറുതായി മുറിച്ചുവെക്കുക. പാനില്‍ ഒരു കപ്പ് വെള്ളമൊഴിച്ച് മാങ്ങാക്കഷ്ണങ്ങളിടുക. മിതമായ തീയില്‍ മാങ്ങ മൃദുവാകുന്നതുവരെ പത്ത് മിനിട്ട് വേവിക്കണം. ശേഷം അടുപ്പില്‍ നിന്നിറക്കി മാങ്ങ, വെള്ളത്തോടൊപ്പം മിക്‌സിയിലേക്ക് മാറ്റുക.

തണുക്കുമ്‌ബോള്‍ മൂന്ന് കപ്പ് വെള്ളം, പുതിനയില, പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കണം. ഇത് ബൗളിലേക്ക് അരിച്ചൊഴിക്കുക. ശേഷം ജീരകം പൊടിച്ചത്, ഇന്തുപ്പ്, കുരുമുളക് പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതൊരു ഗ്ലാസ് ബോട്ടിലിലേക്ക് മാറ്റി തണുപ്പിക്കാം. സെര്‍വ് ചെയ്യുമ്‌ബോള്‍ ഒരു ഗ്ലാസിന്റെ മുക്കാല്‍ ഭാഗത്തോളം സര്‍ബത്ത് നിറയ്ക്കുക. ബാക്കി തണുത്തവെള്ളവും ഒഴിക്കണം. മുകളില്‍ പുതിനയില വെച്ച് അലങ്കരിക്കാം.