ഇന്ധന വില: പെട്രോള്‍ ലിറ്ററിന് 82.62 രൂപയായി

May 29, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയായി. ഡീസലിന് 15 പൈസ കൂടി 75.20 രൂപയായി. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തുന്നത്. കര്‍ണാടക തെരെഞ്ഞെടുപ്പിന് ശേഷമാണ് എണ്ണവില കുത്തനെ ഉയരാന്‍ തുടങ്ങിയത്.