മധുരമൂറും ഗുലാബ് ജാം

മധുരമൂറും ഗുലാബ് ജാം

May 29, 2018 0 By Editor

മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാവുന്ന പലഹാരമാണ് ഗുലാബ് ജാം. ബേക്കറികളിലും മറ്റും സുലഭമായി വാങ്ങാന്‍ കിട്ടുന്ന ഒന്നാണിത്. എന്നാല്‍ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ നമുക്കിത് വീട്ടില്‍ തയ്യാറാക്കാം.

ചേരുവകള്‍

1. പാല്‍ പൊടി 1.1/2 കപ്പ്
2. പാല്‍ 3 ടേബിള്‍ സ്പൂണ്‍
3. നെയ്യ് 2 ടീസ്പൂണ്‍
4. മൈദ 2 ടേബിള്‍ സ്പൂണ്‍
5. ബേക്കിംഗ് പൗഡര്‍ 1/2 ടീസ്പൂണ്‍
6. പഞ്ചസാര 1.1/2 കപ്പ്
7. വെള്ളം രണ്ട് കപ്പ്
8. ഏലക്ക പൊടി 1/2 ടീസ്പൂണ്‍
9. നാരങ്ങാ നീര് രണ്ട് തുള്ളി
10. ഓയില്‍ പൊരിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാല്‍പ്പൊടി, മൈദ, ബേക്കിംഗ് പൗഡര്‍, പാല്‍, ഉരുക്കിയ നെയ്യ് എല്ലാം കൂടി നന്നായി മിക്‌സ് ചെയ്‌തെടുത് മാവ് പോലെ കുഴച്ചെടുക്കുക. എന്നിട്ട് 5 മിനിറ്റിന് ശേഷം ചെറിയ ഉരുളകളാക്കി ഓയിലില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കാം.

വെള്ളത്തില്‍ പഞ്ചസാരയും ഏലക്കാ പൊടിയും നാരങ്ങാ നീരും ചേര്‍ത്ത് തിളപ്പിച്ചു ഷുഗര്‍ സിറപ്പ് ഉണ്ടാക്കിയെടുക്കാം. പൊരിച്ചെടുത്ത ഉരുളകള്‍ സിറപ്പിലിട്ട് 15 മിനിറ്റിന് ശേഷം എടുത്ത് തണുപ്പിച്ചു കഴിക്കാം.