ഗാന്ധിജിക്കു പകരം വി.ഡി. സവര്‍ക്കറുടെ ചിത്രം കറന്‍സികളില്‍ വേണം: ഹിന്ദുമഹാ സഭ

May 30, 2018 0 By Editor

ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിനു പകരം വി.ഡി. സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍. ഇതിനുപുറമേ, സവര്‍ക്കര്‍ക്കു ഭാരതരത്‌ന കൊടുക്കണമെന്നും ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. ഹിന്ദുത്വ: ആരാണ് ഹിന്ദു എന്ന തന്റെ കൃതിയിലൂടെ തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ക്ക് രൂപം നല്‍കിയ വ്യക്തിയായിരുന്നു സവര്‍ക്കര്‍.

ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ നടന്ന പരിപാടിക്കിടെയാണ് ഹിന്ദുമഹാസഭ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.