നിപ്പ വൈറസ് ; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു

May 31, 2018 0 By Editor

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. മൂന്ന് ദിവസമായി ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ (25) ആണ് മരിച്ചത്.ഇതോടെ നിപ്പ ബാധിച്ച്‌ മരിച്ചവരുടെയെണ്ണം 17 ആയി ഉയര്‍ന്നു. രോഗം ബാധിച്ച്‌ കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചിരുന്നു.