പ്രതിരോധമന്ത്രി ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തി സന്ദര്‍ശിച്ചു

May 31, 2018 0 By Editor

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തി സന്ദര്‍ശിച്ചു. നാഗാലാന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഇത്. അവിടെ 35 രാഷ്ട്രീയ റൈഫിള്‍സാണ് അതിര്‍ത്തി കാക്കുന്നത്.സൈനികരെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ച മന്ത്രി അവരുടെ ക്ഷേമകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ചോദിച്ചറിഞ്ഞു.