‘കള്ളന്‍റെ താടി’; റഫാല്‍ കരാറില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

‘കള്ളന്‍റെ താടി’; റഫാല്‍ കരാറില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

July 4, 2021 0 By Editor

ദില്ലി: റഫാല്‍ കരാറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാഹുല്‍, മോദിയെ വിമര്‍ശിച്ചത്. താടിയുള്ള ഒരു പകുതിമുഖവും താടിയുടെ അറ്റത്ത് ഒരു ചെറു ജെറ്റ്‌വിമാനം തൂങ്ങിക്കിടക്കുന്നതുമായ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ രാഹുലിന്റെ പരിഹാസം . ചിത്രത്തോടൊപ്പം ചോര്‍ കി ദാധീ(കള്ളന്റെ താടി) എന്നാണ് രാഹുല്‍ അടിക്കുറിപ്പ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് ഒരുലക്ഷത്തിനടുത്ത് ലൈക്ക് ലഭിച്ചു. 3500ലേറെ ആളുകള്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി.