നിപ്പ ഭീതിയിൽ കോഴിക്കോട്  റെയില്‍വേ സ്റ്റേഷനും; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ വരുമാനം കുത്തനെ ഇടിഞ്ഞു

നിപ്പ ഭീതിയിൽ കോഴിക്കോട് റെയില്‍വേ സ്റ്റേഷനും; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ വരുമാനം കുത്തനെ ഇടിഞ്ഞു

June 1, 2018 0 By Editor

കോഴിക്കോട് : നിപ ഭീതി വിട്ടൊഴിയാതെ കേരളം . ആളൊഴിഞ്ഞ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ വരുമാനം കുത്തനെ ഇടിഞ്ഞു. രോഗം വരുമെന്ന ഭീതിയില്‍ നിരവധി ആളുകളാണ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തത്. ദിവസവും 16 ലക്ഷം രൂപയായിരുന്നു ടിക്കറ്റ് വില്‍പ്പനയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനു ലഭിച്ചിരുന്നത്. ഇതു പത്തു ലക്ഷത്തില്‍ താഴെയായി ചുരുങ്ങി.കോഴിക്കോട്പേരമ്പരയിൽ . തുടങ്ങിയ നിപ ആശങ്ക കേരളം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. റയില്‍വേ സ്റ്റേഷനിലെ കയറ്റിറക്ക് തൊഴിലാളികള്‍, ഹോട്ടല്‍ ജീവനക്കാര്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ എന്നിവരെല്ലാം ജോലി കുറഞ്ഞ അവസ്ഥയിലാണ്.