ഡി ജി പി മുഹമ്മദ് യാസിന്‍ വിജിലന്‍സ് മേധാവി

June 1, 2018 0 By Editor

തിരുവനന്തപുരം: ഡി ജി പി മുഹമ്മദ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. എന്‍ സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് മടങ്ങിപ്പോയതിനെ തുടര്‍ന്നാണ് മുഹമ്മദ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചിരിക്കുന്നത്.നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്നു യാസിന്‍. യാസിന്‍ വിജിലന്‍സിന്റെ തലപ്പത്ത് എത്തുന്നതോടെ എ ഡി ജി പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ക്രൈം ബ്രാഞ്ച് മേധാവിയാകും.മൂന്നുമാസം മാത്രമാണ് അസ്താന വിജിലന്‍സിന്റെ തലപ്പത്തുണ്ടായിരുന്നത്.