ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കെതിരെ നുണ പ്രചരണം: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓൺലൈൻ വാർത്താ മാധ്യമ കൂട്ടായ്മ KROMA യുടെ പ്രമേയം

ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കെതിരെ നുണ പ്രചരണം: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓൺലൈൻ വാർത്താ മാധ്യമ കൂട്ടായ്മ KROMA യുടെ പ്രമേയം

July 19, 2021 0 By Editor

കോഴിക്കോട്: ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന നുണ പ്രചാരണങ്ങളെ അപലപിച്ചു കൊണ്ട് KROMA (Kerala Reporters & Online Media Association) യുടെ സംസ്ഥാന കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള മലയാളി സമൂഹം തത്സമയ വാർത്തകൾക്കായി ആശ്രയിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെ കരിവാരി തേക്കാൻ നടക്കുന്ന ശ്രമങ്ങളെ ശക്തിയായി എതിർക്കുമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സെക്രട്ടറി മുജീബ് റഹ്മാൻ പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ഓൺലൈൻ വഴി കൂടിയ മീറ്റിങ്ങിൽ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രസിഡന്റ്‌ സബീൽ മുക്കം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രത്യേക ക്ഷണിതാവായി ചെങ്ങന്നൂർ ന്യൂസ്‌ സർക്കിൾ വാർത്തയുടെ പ്രതിനിധി ജയകുമാർ ആലപ്പുഴ സംസാരിച്ചു. പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി അംഗവും എറണാകുളം ജില്ലാ കോ-ഓർഡിനേറ്ററുമായ സുരേഷ് ചന്ദ്രൻ പയ്യാംങ്കോട്, വൈസ് പ്രസിഡന്റ്‌ കൃഷ്ണകുമാർ,നവാസ് മാനു, PRO സാലിം സി കെ, ജോയിന്റ് സെക്രട്ടറി ഷജീർ മുണ്ടിക്കൽ താഴം എന്നിവരും സംസാരിച്ചു. ട്രെഷറർ അസ്‌ലം കൊടുവള്ളി നന്ദി അറിയിച്ചു.

സത്യസന്ധമായ വാർത്തകൾ തത്സമയം ജനങ്ങളിൽ എത്തിക്കുന്ന കേരളത്തിലെ എല്ലാ ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കും പൊതുയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.