മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം !  സാങ്കേതികവിദ്യ കണ്ടെത്തി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍

മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം ! സാങ്കേതികവിദ്യ കണ്ടെത്തി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍

October 31, 2021 0 By Editor

മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാങ്കേതികവിദ്യ കണ്ടെത്തി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ലോകത്താദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. ബ്രിസ്റ്റോളിലെ ഒരു സംഘം ഗവേഷകരാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. മൈക്രോബയല്‍ ഫ്യൂവല്‍ സെല്‍സ് ഉപയോഗിച്ചാണ് മൂത്രത്തില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനാവശ്യമായ ഊര്‍ജ്ജം കണ്ടെത്തുന്നത്.  മനുഷ്യ മാലിന്യങ്ങളെ വൈദ്യുതിയാക്കി മാറ്റാൻ കഴിയുന്ന ശുദ്ധമായ ഊർജ്ജ ഇന്ധന സെൽ ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്തിയാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. കൂടുതല്‍ മൂത്രം ലഭിക്കുന്നതിനനുസരിച്ച് ഈ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനവും കൂടുമെന്നും ഇവര്‍ പറയുന്നു.