ഇടവേളയ്ക്ക് ചാടിപോയ ഒന്നാം ക്ലാസുകാരനെ പോലീസ് മിഠായി കൊടുത്ത് സ്‌കൂളിലെത്തിച്ചു

കോതമംഗലം: സ്‌കൂളില്‍ നിന്ന് ഇടവേളസമയത്ത് കാണാതായ ഒന്നാം ക്ലാസുകാരനെ പെരുമ്പാവൂരില്‍ കണ്ടെത്തി. കുട്ടിയെ കാണാതായത് സ്‌കൂള്‍ അധികൃതരെ പരിഭ്രാന്തിയിലാഴ്ത്തി. ഒരു മണിക്കൂറിനു ശേഷം കണ്ടെത്തിയപ്പോഴാണ് അധികൃതര്‍ക്ക് ശ്വാസം നേരെയായത്.

കോതമംഗലം ഗവണ്‍മെന്റ് ടൗണ്‍ യു.പി. സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ കാണാതായത്. സ്‌കൂളിന് തൊട്ട് താഴെയുള്ള മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറിയാണ് പെരുമ്പാവൂരില്‍ എത്തിയത്. ഇതിനിടെ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു.

പോലീസ് കണ്‍ട്രോള്‍ റൂം വഴി എല്ലാ സ്റ്റേഷനിലേക്കും സന്ദേശമയച്ചു. പെരുമ്പാവൂര്‍ എസ്.ഐ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഒരു മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ബസ് പരിശോധനയ്ക്കിടെയാണ് സീറ്റിലിരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. സീറ്റിലിരിക്കുന്ന കുട്ടിയെ കണ്ട് കണ്ടക്ടര്‍ വിചാരിച്ചത് രക്ഷിതാക്കള്‍ക്കൊപ്പമാണെന്നാണ്. കുട്ടിയുടെ അടുത്ത് ഇരുന്നയാളാകട്ടെ രക്ഷിതാക്കളില്‍ നിന്ന് മാറിവന്നിരുന്നതാണെന്നും വിചാരിച്ചു. പോലീസ് മിഠായി വാങ്ങിക്കൊടുത്ത് കുട്ടിയെ തിരിച്ച് സ്‌കൂളിലെത്തിച്ചു. ഇതിനിടെ നെല്ലിക്കുഴി സ്വദേശികളായ രക്ഷിതാക്കളും സ്‌കൂളിലെത്തിയിരുന്നു. എല്‍.കെ.ജി. മുതല്‍ ഈ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *