ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേയുള്ള കുറ്റപത്രം അസംബന്ധവും അടിസ്ഥാനമില്ലാത്തതുമാണെന്ന് ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേയുള്ള കുറ്റപത്രം അസംബന്ധവും അടിസ്ഥാനമില്ലാത്തതുമാണെന്ന് ശശി തരൂര്‍ എംപി.കേസില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്. തനിക്കെതിരേ പ്രതികാരേച്ഛയോടെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തന്റേയും കുടുംബത്തിന്റെയും സ്വകാര്യതയെ മാധ്യമങ്ങള്‍ മാനിക്കണം. എന്തുവന്നാലും സത്യം ജയിക്കും. നിയമനടപടിയുമായി മുന്നോട്ടു പോകും. ജൂലൈ ഏഴുവരെ ഇതു സംബന്ധിച്ച്‌ ഇനിയൊരു അഭിപ്രായം പറയില്ലെന്നും തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പട്യാല ഹൗസ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ വിചാരണ നടത്താന്‍ മാത്രം തെളിവുകളുണ്ടെന്നു നിരീക്ഷിച്ച കോടതി, ജൂലൈ ഏഴിന് തരൂര്‍ ഹാജരാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *