ഹരിത പ്രോട്ടോക്കോള്‍: ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപേന മാത്രമേ ഉപയോഗിക്കാവൂ

ഹരിത പ്രോട്ടോക്കോള്‍: ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപേന മാത്രമേ ഉപയോഗിക്കാവൂ

June 7, 2018 0 By Editor

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം. ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം എത്തിയിരിക്കുന്നത്.

മഷിപ്പേന മാത്രമേ ഉപയോഗിക്കാവു എന്ന നിര്‍ദേശത്തിന് പുറമെ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാമായി സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഇനി ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. ഇതോടെ ഡിസ്‌പോസബിള്‍ കപ്പ്, പ്ലേറ്റ്, സ്‌ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്‌സ് എന്നിവയാണ് പടിക്ക് പുറത്താകുന്നത്. എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി ഹരിത മിഷനാണ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്.