ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്തു; കാമുകൻ കസ്റ്റഡിയിൽ

ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്തു; കാമുകൻ കസ്റ്റഡിയിൽ

January 25, 2022 0 By Editor

തിരുവനന്തപുരം: ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ കസ്റ്റഡിയിൽ. കുന്നത്തുകാൽ കോട്ടുക്കോണം ചീരംകോട് പള്ളിവാതുക്കൽവീട്ടിൽ ഷെറിൻ ഫിലിപ്പിന്റ ഭാര്യ ഗോപിക(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ ​ഗോപികയെ കണ്ടെത്തിയതും ആശുപത്രിയിൽ എത്തിച്ചതും കാമുകനായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകൻ പൂവാർ പരിണയം സ്വദേശി വിഷ്ണു(29)വിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

​ഗോപിക വിവാഹിതയും 6 വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്. ഗോപികയും വിഷ്ണുവും വർഷങ്ങളായി സൗഹൃദത്തിലാണ്. അടുത്തിടെ ഗോപികയുമായിട്ടുള്ള ബന്ധം സൂചിപ്പിച്ച് ഭർത്താവിന് വിഷ്ണു വാട്സാപ് സന്ദേശം അയച്ചിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് വിഷ്ണു ദേവികയ്ക്കും അയച്ചു. ഇതാണ് ഇവരുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നറിയുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

താൻ മരിക്കാൻ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചതിനെ തുടർന്ന് ഇയാൾ ബൈക്കിൽ ദേവികയുടെ വീട്ടിലെത്തി. പൂട്ടിയിരുന്ന വീടിന്റെ ജനൽചില്ല് തകർത്തപ്പോഴാണ് ദേവികയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടതെന്നു പറയുന്നു. സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷവിളിച്ച് ഡ്രൈവറുടെ സഹായത്തോടെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.