ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റ്: മലയാളി താരം ജിസ്ന മാത്യുവിന് സ്വര്‍ണ്ണം
ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്ന മാത്യു ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടി. 400 മീറ്റര്‍ 53.26 സെക്കന്റില്‍ ഫിനിഷ്…
ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്ന മാത്യു ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടി. 400 മീറ്റര്‍ 53.26 സെക്കന്റില്‍ ഫിനിഷ്…
ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്ന മാത്യു ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടി. 400 മീറ്റര്‍ 53.26 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജിസ്ന സ്വര്‍ണം നേടിയത്. ഉഷ സ്കൂള്‍ താരമാണ് ജിസ്ന. ശ്രീലങ്കയുടെ ദില്‍ഷി കുമാരസിംഗയ്ക്കാണ് വെള്ളി. പുരുഷന്മാരുടെ 400 മീറ്ററില്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്കാണ് സ്വര്‍ണ്ണവും വെള്ളിയും.
ജിസ്നയുടെ സ്വര്‍ണ മെഡില്‍ കൂടാതെ ഇന്ന് പുരുഷന്മാരുടെ 10000 മീറ്ററില്‍ കാര്‍ത്തിക് കുമാര്‍,വനിതകളുടെ 1500 മീറ്ററില്‍ ദുര്‍ഗ പ്രമോദ്, പുരുഷന്മാരുടെ ഷോട്ട് പുട്ടില്‍ ആശിഷ് എന്നിവര്‍ വെങ്കലം നേടിയിട്ടുണ്ട്.
മീറ്റിലെ ആദ്യദിനമായ വ്യാഴാഴ്ച ഹാമര്‍ത്രോയിലെ സ്വര്‍ണമടക്കം നാല് മെഡലുകള്‍ ഇന്ത്യ നേടിയിരുന്നു.