ട്രെയിന്‍ പാളം തെറ്റി: 12 ട്രെയിനുകള്‍ റദ്ദാക്കി

June 10, 2018 0 By Editor

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുംബൈ-ഹൗറ മെയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഞായറാഴ്ച പുലര്‍ച്ചെ ഇഗട്പുരി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്.

സംഭവത്തെ തുടര്‍ന്നു ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.