കനത്ത മഴയില്‍ ദമ്പതികള്‍ തുരുത്തില്‍ ഒറ്റപ്പെട്ടു: രക്ഷാപ്രവര്‍ത്തനം തുടരുന്നു

അഗളി: കനത്ത മഴയില്‍ ഭവാനി പുഴ കരകവിഞ്ഞതോടെ പുതൂരില്‍ ദമ്പതികള്‍ തുരുത്തില്‍ ഒറ്റപ്പെട്ടു. മണ്ണാര്‍ക്കാട് സ്വദേശികളായ സുഗുണനും ഭാര്യ വത്സമ്മയുമാണ് നാല് ദിവസമായി തുരുത്തില്‍ അകപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇവര്‍ ഒറ്റപ്പെട്ട വിവരം പുറംലോകമറിഞ്ഞത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ചൊവ്വാഴ്ച രാത്രിയും തുടരുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വത്സമ്മ രോഗബാധിതയാണ്. ഇരുവര്‍ക്കും അമ്പതിന് മുകളില്‍ പ്രായമുണ്ട്.

അഗളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പട്ടിമാളം ഊരില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ഭവാനിപ്പുഴക്ക് നടുവിലാണ് ഉദിക്കക്കാട് ദ്വീപ്. ഒന്നരയേക്കര്‍ വരുന്ന ദ്വീപിലെ കപ്പക്കൃഷിയുടെ നോട്ടക്കാരാണ് ഇവര്‍. ഒരു വര്‍ഷമായി ഇവിടെയാണ് താമസം. ശനിയാഴ്ച പുഴ കരകവിഞ്ഞതോടെ ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതിനിടെ വത്സമ്മക്ക് പനി രൂക്ഷമായി. പുതൂര്‍ തച്ചംപടിയില്‍ താമസിക്കുന്ന ബന്ധുവിനെ ഫോണില്‍ കിട്ടിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ദുരന്തനിവാരണ സേനയുടെ ബോട്ട് അടക്കം സംവിധാനം സ്ഥലത്തെത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *