റോഡുകള്‍ തൊടുകളാണ്: മന്ത്രി സി രവീന്ദ്രനാഥിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വീഡിയോ വൈറലാകുന്നു

റോഡുകള്‍ തൊടുകളാണ്: മന്ത്രി സി രവീന്ദ്രനാഥിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വീഡിയോ വൈറലാകുന്നു

June 14, 2018 0 By Editor

തൃശൂര്‍: മഴ കനത്തതോടെ കേരളത്തിലെ റോഡുകള്‍ തൊടുകള്‍ക്ക് തുല്യമായിരിക്കുകയാണ്. ജനങ്ങള്‍ വലയുമെന്ന് അറിഞ്ഞുകൊണ്ട് ജനപ്രതിനിധികള്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലെ നാട്ടുകാര്‍ മഴയില്‍ കുളമായ തങ്ങളുടെ റോഡ് കാട്ടിക്കൊണ്ട് തങ്ങളുടെ എംഎല്‍എയും മന്ത്രിയുമായ സി രവീന്ദ്രനാഥിനോട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. എംഎല്‍എയും മന്ത്രിയുമായ സി.രവീന്ദ്രനാഥ് പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്. മന്ത്രിയെ വിമര്‍ശിക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് ലൈവാണ് ഇപ്പോള്‍ വൈറലാകുന്നത്.

എംഎല്‍എയും മന്ത്രിയുമൊക്കെ നമ്മുടെ മണ്ഡലത്തില്‍ നിന്ന് ഉണ്ടായിട്ട് എന്താ കാര്യം? ആറ്റപ്പള്ളിയുടെ അരോചകാവസ്ഥയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. വീഡിയോയില്‍ യുവതി പറയുന്നതിങ്ങനെയാണ്, മാഷിവിടെ ഒരുതവണയെങ്കിലും വന്ന് നോക്കിയോ? മാഷിന്റെ സന്തതസഹചാരിയായ സൈക്കിളുണ്ടല്ലോ..അതിലൊന്ന് വന്നുനോക്കിയേ. അപ്പോഴേ മാഷ്‌ക്ക് ഇവിടെ ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് അറിയൂ. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും എത്ര ബുദ്ധിമുട്ടുണ്ടെന്ന് മാഷ് അറിയണം.

കാറിലിങ്ങനെ എല്ലാ ഉദ്ഘാടനങ്ങളും ചെയ്ത് നടന്നാല്‍ മാത്രം പോരാ. ഈ ഇന്നോവ കാറില്‍ അങ്ങോട്ട് ഇങ്ങോട്ട് പോകുമ്‌ബോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് അറിയുന്നില്ല. സാധാരണക്കാരില്‍ സാധാരണക്കാരനായ ജനകീയ നേതാവിനെയാണ് ഞങ്ങള്‍ ജയിപ്പിച്ചുവിട്ടത്.അല്ലാതെ മന്ത്രിയായിട്ട് ഇന്നോവയില്‍ നടക്കുന്ന മാഷിനെയല്ലെന്നും യുവതി പറയുന്നു.