കശ്മീരില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു: ഭീകരര്‍ക്കെതിരെ എന്ത് നടപടിയുമെടുക്കാം

June 17, 2018 0 By Editor

ന്യൂഡല്‍ഹി: റംസാനോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച പിന്‍വലിച്ചു. നോമ്പുകാലം അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. വെടിനിര്‍ത്തല്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭീകരര്‍ക്കെതിരായ നടപടികള്‍ തുടരുമെന്നും രാജ്‌നാഥ് സിങ് പറയുന്നു.

ഭീകരവാദവും അക്രമപ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കുന്നു. വെടിനിര്‍ത്തല്‍ കാലയളവില്‍ ഭീകരാക്രമണങ്ങളും ആളുകള്‍ക്ക് ജീവഹാനിയുണ്ടാകുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചതായും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.