ശവപ്പെട്ടി വിവാദം : കെ സുധാകരനെ ഐ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി

ശവപ്പെട്ടി വിവാദം : കെ സുധാകരനെ ഐ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി

June 18, 2018 0 By Editor

തിരുവനന്തപുരം: കെ സുധാകരനെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. സുധാകരനുമായി സാഹകരിക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴെ തട്ടിലേക്ക് നിര്‍ദേശം നല്‍കി. എറണാകുളം ഡിസിസി ഓഫീസിലെ ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നില്‍ സുധാകരന്‍ എന്ന് കണ്ടെത്തിയതിനു പിറകെയാണ് നടപടി.
കെപിസിസി നേതൃ സ്ഥാനത്ത് എത്താന്‍ കെ സുധാകരന്‍ തരം താണ കളികള്‍ കളിക്കുന്നു എന്നാണ് ചെന്നിത്തല ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ പ്രബല നേതാക്കളുടെ വിലയിരുത്തല്‍. എറണാകുളം ഡിസിസി ഓഫീസില്‍ ശവപ്പെട്ടി വച്ച്‌ പ്രതിഷേധിച്ചതിന് പിടിയിലായവര്‍ സുധാകരന്‍ അനുകൂലികള്‍ ആണെന്ന് കൂടി കണ്ടെത്തിയതോടെയാണ് ഗ്രൂപ്പ് നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്.