കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയില്‍

കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയില്‍

June 20, 2018 0 By Editor

തിരുവനന്തപുരം: ഒന്നരകിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പൊലീസ് പിടിയില്‍. കാട്ടാക്കടയിലെ അശോകന്‍ കൊലക്കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ മലയിന്‍കീഴ് സ്വദേശി സോഫിന്‍ ടൈറ്റസ് (24) നെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പ എസ്‌ഐ. പ്രതാപചന്ദ്രന്‍, സിപിഓമാരായ ബിനുകുമാര്‍, അരുണ്‍, നവാസ് , വനിതാ സിപിഒ ജാസ്മിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.