വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സുഗന്ധഗിരിയും പൂക്കോടും സമഗ്ര വികസനത്തിനൊരുങ്ങുന്നു

June 21, 2018 0 By Editor

വൈത്തിരി: ജില്ലയിലെ ഏറ്റവും വലിയ പട്ടികവര്‍ഗ പുനരധിവാസ മേഖലകളായ സുഗന്ധഗിരിയും പൂക്കോടും സമഗ്ര വികസനത്തിനൊരുങ്ങുന്നു. 560 കുടുംബങ്ങളിലായി 1000 ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഇരു പുനരധിവാസ മേഖലകളിലും വന്‍ വികസനമെത്തിക്കാന്‍ ആദിവാസി പുനരധിവാസ മിഷന്‍(ടിആര്‍ഡിഎം)പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 40 കോടി രൂപയുടെ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമായത്.

പ്രദേശത്തെ കുടുംബങ്ങളുടെ വരുമാനവും ഉപജീവനവും കണക്കിലെടുത്ത് ബട്ടര്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ ഫല വര്‍ഗങ്ങളും കുരുമുളക് കൃഷി ചെയ്യാനുള്ള സൗകര്യവുമാണ് കൃഷി വകുപ്പ് അമ്പലവയല്‍ ആര്‍എആര്‍എസിന്റെ സഹകരണത്തോടെ ചെയ്യുക. കുടിവെള്ളത്തിനായി ചെക്ക് ഡാമുകളുടെ നിര്‍മാണം, മണ്ണ് സംരക്ഷണപ്രവൃത്തികള്‍, കുളം നിര്‍മ്മാണം എന്നിവയും മില്‍മയുടെ സഹായത്തോടെ പശുവളര്‍ത്തല്‍ പദ്ധതിയും കോഫി ബോര്‍ഡിന്റെ സഹായത്തോടെയുള്ള കാപ്പി കൃഷി തുടങ്ങിയ പദ്ധതികളാണ് പ്രോജക്ടിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. പട്ടികവര്‍ഗം, കൃഷി, മണ്ണ് സംരക്ഷണം, ഫിഷറീസ്, വനം, അമ്പലവയല്‍ ആര്‍എആര്‍എസ്, മില്‍മ തുടങ്ങിയ വിവിധ വകുപ്പുകളും ഏജന്‍സികളും ഏകോപിപ്പിച്ച വികസന പ്രവര്‍ത്തികളാണ് ഇവിടെ സംഘടിപ്പിക്കുന്നത്. സബ് കളക്ടര്‍ ചെയര്‍മാനും ഐടിഡിപി പ്രോജ്ക്ട് ഓഫീസര്‍ കണ്വീനറും എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിമാരും അംഗങ്ങളായ സമിതിക്കാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം