മഴയില്‍ കുളിച്ച് നഗരം: മലയോരത്തൊടൊപ്പം നഗരവാസികളും ഭീതിയില്‍

കോഴിക്കോട്: കാലവര്‍ഷം കനക്കുമ്പോള്‍ മലയോരത്തൊടൊപ്പം നഗരവാസികളും ഭീതിയില്‍. കഴിഞ്ഞ രണ്ടു ദിവസമായി മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ ശക്തമായ മഴയാണ് നഗരപ്രദേശങ്ങളില്‍ പെയ്തത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇന്നലെ രാവിലെ 8.30 വരെ ജില്ലയില്‍ നാല് സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ആഴ്ച്ചയില്‍ കാറ്റ് വീശിയടിച്ച് റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് അപകടങ്ങളുണ്ടായതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ഓഫീസിലെത്താനും കുട്ടികളെ സ്‌കൂളില്‍ വിടാനും കുറച്ച് സമയം വൈകിയാലും ജീവന്‍ പണയം വച്ച് മഴയത്ത് റോഡിലിറങ്ങാന്‍ വയ്യെന്നാണ് പലരും പറയുന്നത്.

മഴവെള്ളം നിറഞ്ഞ റോഡിലെ കുഴികളും ഓടകളും കാണാന്‍ കഴിയാത്ത അവസ്ഥയാണെന്നും മഴയത്ത് നഗരത്തില്‍ വാഹനമോടിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും നഗരവാസികള്‍ പറയുന്നു. സാധാരണ മഴക്കാലമായാല്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് നല്ല കളക്ഷന്‍ കിട്ടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് അധികം ഓട്ടം കിട്ടാറില്ലെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *