തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ധനം നാഗേന്ദര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

June 23, 2018 0 By Editor

ഹൈദരാബാദ്: തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ധനം നാഗേന്ദര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. തന്റെ രാജികത്ത് അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി, യു പി എ അധ്യക്ഷ സോണിയാഗാന്ധി, തെലുങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഉത്തം കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് സമര്‍പ്പിച്ചു.

രാജിവയ്ക്കുന്ന തീരുമാനത്തിനെതിരെ നാഗേന്ദറിനോട് സംസാരിക്കുവാനായി ടി പി സി സി പ്രസിഡന്റ് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തന്റെ നിലപാടില്‍ മാറ്റം വരാതെ നാഗേന്ദര്‍ രാജികത്ത് സമര്‍പ്പിക്കുകയായിരുന്നു.

ഗ്രേറ്റര്‍ ഹൈദരാബാദ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ധനം നാഗേന്ദര്‍.