ഉത്തര്‍പ്രദേശില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

June 23, 2018 0 By Editor

ലക്‌നോ : ഉത്തര്‍പ്രദേശിലെ ഉനാവോ ജില്ലയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ചകല്‍വന്‍ഷിമിയാന്‍ഗഞ്ച് റോഡിലാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അഞ്ച് പേരും തത്ക്ഷണം മരിച്ചു.

സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.