കേന്ദ്ര ബാല സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേന്ദ്ര ബാല സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

June 24, 2018 0 By Editor

ഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2018 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് പികെ ഗോപി പുരസ്‌കാരത്തിന് അര്‍ഹനായി. ഓലച്ചൂട്ടിന്റെ വെളിച്ചം എന്ന ചെറുകഥാ സമാഹാരത്തിനാണ് പികെ ഗോപിക്ക് പുരസ്‌കാരം ലഭിച്ചത്. ആലങ്കോട് ലീലാ കൃഷ്ണന്‍, ഫ്രൊഫസര്‍ ഇവി രാമകൃഷ്ണന്‍, സിപ്പി പള്ളിപ്പുറം എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്.

ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്കു പുറമെ യുവ സാഹിത്യ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. അമല്‍ മലയാളത്തില്‍ യുവ സാഹിത്യ പുരസ്‌കരാത്തിന് അര്‍ഹനായി. വ്യസന സമുച്ചയം എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

21 പേര്‍ ബാലസാഹിത്യ പുരസ്‌കാരത്തിനും 21 പേര്‍ യുവ സാഹിത്യ പുരസ്‌കാരത്തിനു അര്‍ഹരായി. നവംബര്‍ 14 ശിശുദിനത്തിലാണ് ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.