കനത്ത മഴയില്‍ മൂന്നുപേര്‍ മരിച്ചു: റെയില്‍, റോഡ് ഗതാഗതവും പ്രതിസന്ധിയില്‍

June 25, 2018 0 By Editor

മഹാരാഷ്ട്ര: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റെയില്‍, റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്.

റോഡുകളില്‍ വെള്ളക്കെട്ടായതിനാല്‍ ഖാര്‍, മലാഡ്, അന്ധേരി സബ്‌വേകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി. വരും മണിക്കൂറുകളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നതിനാല്‍ തന്നെ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 2000 ട്രാഫിക് പൊലീസുകാരേയും 750 വാര്‍ഡന്മാരേയും ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ചു.

മഴ തുടരുന്നതിനാല്‍ തന്നെ വരും മണിക്കൂറുകളില്‍ മലബാര്‍ ഹില്‍, ഹിന്ദ്മാത, ധാരാവി, ബൈക്കുള, ദാദര്‍ ടി.ടി, കബൂര്‍ഖന, കിംഗ് സര്‍ക്കിള്‍, സാന്റാക്രൂസ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 12 മണിക്കൂര്‍ ശക്തമായ മഴ തുടരുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയറിയിച്ചു.

ബാന്ദ്ര സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ 15 മിനിട്ട് വരെ വൈകിയാണ് സര്‍വീസ് നടത്തുന്നുത്.