നല്ല ക്രിസ്പി പൊട്ടറ്റോ ചിപ്‌സ്

മായങ്ങളൊന്നും ചേര്‍ക്കാത്ത ക്രിസ്പിയായ പൊട്ടറ്റോ ചിപ്പ്‌സ് എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം ചേരുവകള്‍ 1. ഉരുളക്കിഴങ്ങ് 4 എണ്ണം വലുത് 2. മുളകുപൊടി 3 ടീസ്പൂണ്‍ 3.…

മായങ്ങളൊന്നും ചേര്‍ക്കാത്ത ക്രിസ്പിയായ പൊട്ടറ്റോ ചിപ്പ്‌സ് എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

ചേരുവകള്‍
1. ഉരുളക്കിഴങ്ങ് 4 എണ്ണം വലുത്
2. മുളകുപൊടി 3 ടീസ്പൂണ്‍
3. ഉപ്പ് ആവശ്യത്തിന്
4. കായംപൊടി കാല്‍ ടീസ്പൂണ്‍
5. കറിവേപ്പില ഒരു തണ്ട്
6. വെളുത്തുള്ളി 2 എണ്ണം ചതച്ചത്
7. വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് കഴുകി വാരി 10 മിനിറ്റ് വെള്ളം പോകാന്‍ വയ്ക്കുക, വെള്ളത്തോടുകൂടി എണ്ണയില്‍ ഇട്ടാല്‍ വറുത്തു കിട്ടാന്‍ താമസം വരും. എണ്ണ ചൂടാക്കുക. അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് മുളകുപൊടി, കായംപൊടി, ഉപ്പ് ഇവചേര്‍ത്ത് ഇളക്കുക.

എണ്ണ നന്നായി തിളച്ചു കഴിയുമ്‌ബോള്‍ ഈ മിശ്രിതം ഇടുക. തവികൊണ്ട് ഇളക്കണം. അല്ലെങ്കില്‍ എല്ലാവശവും ഒരുപോലെ മൊരിഞ്ഞ് വരില്ല. പകുതി മൊരിഞ്ഞ് കഴിയുമ്‌ബോള്‍ അതിലേക്ക് കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും ഇടുക. വറുത്തുകോരി ചൂടോടെ ചോറിന്റെ കൂടെ ഉപയോഗിക്കാം.

ചിക്കന്‍ വറ്റിച്ചെടുക്കുന്നതിനൊപ്പം ഈ കൂട്ട് ചേര്‍ത്താല്‍ ചിക്കന്‍ ഏറെ രുചികരമായിരിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story