വ്യാഴാഴ്ച്ച മുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

June 27, 2018 0 By Editor

തിരുവനന്തപുരം: ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ മാസം 28 മുതല്‍ ജൂലൈ 23 വരെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലൊഴികെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും.

ഗുരുവായൂരില്‍നിന്ന് രാത്രി 9.25ന് പുറപ്പെടേണ്ട ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍എക്‌സ്പ്രസ് (16128) രണ്ട് മണിക്കൂര്‍ വൈകി രാത്രി 11.25നേ പുറപ്പെടുകയുള്ളൂ.

മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് (16348) അങ്കമാലിയില്‍ ഒന്നരമണിക്കൂര്‍ നിര്‍ത്തിയിടും.

മധുര-തിരുവനന്തപുരം അമൃതഎക്‌സ്പ്രസ് (16344) ആലുവയില്‍ അരമണിക്കൂര്‍ നിര്‍ത്തിയിടും.

പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകള്‍: 2018 ജൂലൈ 2, 9, 16, 23 തീയതികളില്‍ (തിങ്കളാഴ്ചകള്‍) ഭാവ്‌നഗര്‍- കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് (നമ്ബര്‍ 19260) അങ്കമാലിയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും.

2018 ജൂണ്‍ 28, ജൂലൈ 5, 12, 19 തീയതികളില്‍ (വ്യാഴാഴ്ചകള്‍) ബിക്കനിര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് (16311) അങ്കമാലിയില്‍ 45 മിനിറ്റും, പട്‌ന – എറണാകുളം- പ്രതിവാര എക്‌സ്പ്രസ് (16360) ആലുവയില്‍ 80 മിനിറ്റും നിര്‍ത്തിയിടും.

2018 ജൂണ്‍ 29, ജൂലൈ ആറ്, 13, 20 (വെള്ളിയാഴ്ചകള്‍) വെരാവല്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് (16333) അങ്കമാലിയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും.

2018 ജൂണ്‍ 30, ജൂലൈ ഏഴ്,14, 21 (ശനിയാഴ്ചകള്‍) ഗാന്ധിധാം-നാഗര്‍കോവില്‍ പ്രതിവാര എക്‌സ്പ്രസ് (16335) അങ്കമാലിയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും.

ജൂലൈ ഒന്ന്, എട്ട്,15, 22 ഓഖ-എറണാകുളം ദ്വൈവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും. ഹൈദരാബാദ്- കൊച്ചുവേളി എക്‌സ്പ്രസ് (07115) ആലുവയില്‍ 140 മിനിറ്റും, നിസാമുദ്ദീന്‍ -തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് (22634) അങ്കമാലിയില്‍ 45 മിനിറ്റും നിര്‍ത്തിയിടും.