ഇറാനില്‍ നിന്ന് എല്ലാ രാജ്യങ്ങളും എണ്ണ ഉറക്കുമതി അവസാനിപ്പിക്കണം: അമേരിക്ക

June 27, 2018 0 By Editor

വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും നവംബറോടെ എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കോ ഇന്ത്യന്‍ കമ്പനികള്‍ക്കോ ഇളവ് അനുവദിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി.

ഇറാനെതിരായ ഉപരോധം തുടരാനുള്ള തീരുമാനത്തിനൊപ്പമാണ് അമേരിക്ക നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കും ചൈനയ്ക്കും ഇത് ബാധകമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

ഇറാനെതിരായ ഉപരോധം ഇന്ത്യക്കും ചൈനക്കും ബാധകമാണെന്നും എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ മുതല്‍ അത് കുറച്ചുകൊണ്ടു വരുകയും നവംബര്‍ നാലോടു കൂടി പൂര്‍ണമായും നിര്‍ത്തണമെന്നാണ് അമേരിക്ക ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇറാനെ ഒറ്റപ്പെടുത്തുകയും അവരുടെ വരുമാന മാര്‍ഗ്ഗം കണ്ടെത്തി അത് അടയ്ക്കുകയും ചെയ്യുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്.